The Standard Model of Cosmology (in Malayalam)
വളരെ വലിയ സ്കെയിലുകളിലെ പ്രപഞ്ചത്തിന്‍റെ ഘടന , അതിന്‍റെ പരിണാമം എന്നിവയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് കോസ്മോളജി.
താരതമ്യേന പുതിയൊരു ശാഖയാണ് ഇത്. എന്നിരുന്നാലും, പ്രപഞ്ചത്തെ കുറിച്ച് വളെരെ വിശദമായി തന്നെ മനസ്സിലാക്കാൻ ഈ ഉദ്യമത്തിന് കഴിഞ്ഞിട്ടുണ്ട്. ആസ്ട്രോ ഫിസിക്സ് , പാർട്ടിക്കൾ ഫിസിക്സ്, ക്വാണ്ടം മെക്കാനിക്സ് , ആപേക്ഷികത, ഫ്ലൂയിഡ് ഡൈനാമിക്സ് എന്ന് തുടങ്ങി അതി വിശാലമായ ശാസ്ത്ര ശാഖകളുടെ സമ്മേളനമാണ് ആധുനിക ഫിസിക്കൽ കോസ്മോളജി.
ആധുനിക ഫിസിക്കൽ കോസ്മോളജി, പ്രപഞ്ചത്തെ മാത്തമറ്റിക്കൽ ഇക്വേഷൻസ് ഉപയോഗിച്ച് പഠിക്കാന്‍ സാധിക്കുന്ന ഒരു സിസ്റ്റം ആയി പരിഗണിക്കുന്നു.
കോസ്മോളജിയുടെ സ്റ്റാൻഡേർഡ് മോഡൽ മറ്റൊരു പേരിലും അറിയപ്പെടുന്നു:
ΛCDM (ലാംഡ സി ഡി എം) മോഡല്‍
- Λ - കൊസ്മളോജിക്കല്‍ കോണ്‍സ്റ്റന്‍റ് / ഡാര്‍ക്ക് എനര്‍ജി / വാക്വം എനര്‍ജി
- C - കോള്‍ഡ്
- D - ഡാര്‍ക്ക്
- M - മാറ്റര്‍
ഇന്‍റര്‍വെബില്‍ കോസ്മോളജിയെ കുറിച്ച് മലയാളത്തില്‍ വളരെയധികം വിവരങ്ങളൊന്നും ലഭ്യമല്ലാത്തത് കൊണ്ടും, ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ഒന്നുകൂടി ദൃഠമാക്കാനും വേണ്ടിയാണ് ഈ പ്രോജക്ട് തുടങ്ങിയത്.